ആലപ്പുഴ: ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെനര്‍ഷിപ് ഡെവലപ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി.) ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെയിനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (അറൈസ്) രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ പരിശീലനം നടത്തുന്നു. ഓഗസ്റ്റ് 27ന് ഓണ്‍ലൈനായാണ് പരിശീലനം. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാവുന്ന കൂണ്‍ ഉല്‍പ്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ക്ക് www.kied.info എന്ന വെബ്‌സൈറ്റ് വഴിയോ 7403180193, 9605542061 എന്നീ നമ്പറുകളിലൂടെയോ പേര് രജിസ്റ്റര്‍ ചെയ്ത് പരിശീലനത്തില്‍ പങ്കെടുക്കാം.