തിരുവനന്തപുരം : വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുളളക്കട്ടി. അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്ര്യസമരമാണെന്നു പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുളളക്കുട്ടി വിമര്‍ശിച്ചു.
വാരിയം കുന്നന്റെ ആക്രമണത്തിന് ഇഎംഎസും കുടുംബവും ഇരകളായിരുന്നുവെന്നും വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി അത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

