അണ്ടര്‍ 20 ലോക അത്ലറ്റിക്സ്: ഇന്ത്യക്ക് വീണ്ടും വെള്ളി

നെയ്‌റോബി: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. വനിതകളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗാണ് വെള്ളി നേടിയത്. 6.59 മീറ്റര്‍ ദൂരമാണ് ഷൈലി ചാടിയത്. ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ നേട്ടമാണ് ഇത്. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ ബെംഗളൂരുവിലെ അക്കാദമിയിലാണ് ഷൈലി പരിശീലനം നടത്തുന്നത്. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഷൈലി. ഒരു സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വീഡന്‍ താരം മജ അസ്‌കാജ് സ്വര്‍ണം സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ 6.40 മീറ്റര്‍ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →