ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവും ആര്‍എസ്എസ് പ്രചാരകനുമായ എൽ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു. ഞായറാഴ്ചയാണ് ഗണേശന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തിറക്കിയത്. നജ്മ ഹെപ്തുള്ള രാജിവെച്ച ഒഴിവിലേക്കാണ് ഗണേശനെ പരിഗണിച്ചത്.”തന്റെ സേവനങ്ങള്‍ വിലമതിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയില്‍ എവിടെ ജോലി ചെയ്യാനും ഞാന്‍ തയ്യാറാണ്. എന്റെ അനുഭവത്തില്‍ എല്ലായിടത്തുമുള്ള ഇന്ത്യയും ഒന്നാണ്”- ഗണേശന്‍ പ്രതികരിച്ചു. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള ഗണേശന്‍ തഞ്ചാവൂര്‍ സ്വദേശിയാണ്.
എൽ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു
