രാജ്കോട്ട്: ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി. രാജ്കോട്ടിലെ കബീർ റോഡിൽ 19/08/2021 വ്യാഴാഴ്ചയായിരുന്നു സംഭവം. 35-കാരനായ വിജയ് മിർ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ പിതാവിനൊപ്പം സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ച വിജയ്യുടെ സഹോദരൻ അശ്വിൻ നൽകിയ പരാതിയിലാണ് പിതാവിനെയും സുഹൃത്ത് ദിനേശിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രതിയുടെ മകൾക്കൊപ്പം ഇയാൾ ഒളിച്ചോടി. മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകുകയും, ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി കൊടുക്കുകയും ചെയ്തു.
അന്വേഷണത്തിൽ കഴിഞ്ഞ മാർച്ചിൽ പെൺകുട്ടിയെ വിജയ്ക്കൊപ്പം ജുനഗഡിലെ മനവാദറിൽ കണ്ടെത്തി. തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലയ പ്രതി ജയിലിലായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിനിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം വിജയ് പെൺകുട്ടിക്കൊപ്പം ഒളിച്ചോടുമെന്ന് പലവട്ടം പിതാവിനോട് പറഞ്ഞിരുന്നു.