അഫ്ഗാൻ: അഫ്ഗാൻ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഫത്വ പുറത്തിറക്കി താലിബാൻ. സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നതിന് വിലക്കേർപ്പെടുത്തി. സർക്കാർ, സ്വകാര്യ സർവകലാശാലകളിലായി 40,000 വിദ്യാർത്ഥികളും 2000 അധ്യാപകരുമാണ് ഉള്ളത്.
സർവകലാശാല അധ്യാപകർ, സ്വകാര്യ കോളജ് ഉടമകൾ എന്നിവരുമായി താലിബാൻ പ്രതിനിധികൾ 21/08/2021 ശനിയാഴ്ച നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ക്ലാസ് മുറികളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന സമ്പ്രദായം നിർത്തലാക്കണമെന്നും, അതാണ് സാമൂഹിക വിപത്തുകളുടെ മൂലകാരണമെന്നും അഫ്ഗാൻ ഉന്നത വിദ്യാഭ്യാസ തലവൻ മുല്ല ഫരീദ് പറയുന്നു. വനിതാ വിദ്യാർത്ഥികളെ വനിതാ അധ്യാപകർക്കോ മുതിർന്ന പുരുഷ അധ്യാപകർക്കോ പഠിപ്പിക്കാമെന്നും മുല്ല ഫരീദ് കൂട്ടിച്ചേർത്തു.

