ജറൂസലം: ഉപരോധവും ആക്രമണവും ജീവിതം തളര്‍ത്തിയ ഗസ്സയില്‍ വീണ്ടും വെടിവെപ്പുമായി ഇസ്രായേല്‍. 52 വര്‍ഷം മുമ്ബ് നടന്ന മസ്ജിദുല്‍ അഖ്സ തീവെപ്പിന്റെ ഓര്മ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി കുട്ടികളുള്‍പെടെ 41 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര് സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിന്നു.
മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കും ഗസ്സയില്നടത്തിയ കനത്ത ബോംബുവര്‍ഷത്തിനും മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് വീണ്ടും ആക്രമണം.

