ആറ്റിങ്ങലില്‍ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ട്‌ നഗരസഭ ജീവനക്കാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്ക്‌ ഇസ്‌മയില്‍, ശുചീകരണ തൊഴിലാളി ഷിജു എന്നിവരെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തത്‌. 2021 ഓഗസ്‌റ്റ്‌ 10നായിരുന്നു സംഭവം

ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ അല്‍ഫോണ്‍സിയ എന്ന മത്സ്യ തൊഴിലാളിയുടെ കയ്യില്‍ നിന്നും മത്സ്യം തട്ടിത്തെറിപ്പിച്ചു എന്നായിരുന്നു പരാതി. ജീവനക്കാര്‍ മത്സ്യം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ നഗരസഭ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്‌. സംഭവത്തില്‍ നേരത്തെ ഇര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ്‌ സസ്‌പെന്‍ഷന്‍ നടപടികളിലേക്ക്‌ നീങ്ങിയത്‌. സംഭവം പോലീസും അന്വേഷിക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →