പാരാലിമ്പിക്സ്: ആദ്യ ഇന്ത്യന്‍ സംഘം ടോക്കിയോയിലെത്തി

ടോക്കിയോ: പാരാലിമ്പിക്സ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ആദ്യ സംഘം ടോക്കിയോയിലെത്തി. 24 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണു പാരാലിമ്പിക്സ് മത്സരങ്ങള്‍. ഒന്‍പത് ഇനങ്ങളിലായി 54 താരങ്ങളാണ് ഇന്ത്യക്കു വേണ്ടി മത്സരിക്കുന്നത്. പാരാലിമ്പിക്സില്‍ ഇന്ത്യ ആദ്യമായാണ് ഇത്രയും പേരെ പങ്കെടുപ്പിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ സംഘം പുറപ്പെട്ടത്. 27 നു നടക്കുന്ന പുരുഷ/വനിതാ വിഭാഗം അമ്പെയ്ത്തു മത്സരങ്ങളോടെയാണ് ഇന്ത്യയുടെ പോരാട്ടം ആരംഭിക്കുന്നത്. 2016 റിയോ ഗെയിംസില്‍ സ്വര്‍ണം നേടിയ തങ്കവേലു മാരിയപ്പനാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാക വാഹകനാകുക. ടോക്കിയോയിലേക്കു പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →