കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഇടുക്കി ബാലഗ്രാം സ്വദേശിനി ഭാനുപ്രിയക്കാണ് പരുക്കേറ്റത്. പശുവിന് പുല്ലു ശേഖരിക്കുന്നതിനിടയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തു.

പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽ നിന്നും എത്തിയ കാട്ടുപന്നി ഭാനുപ്രിയയെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി ഭാനുപ്രിയയെ വലിയ മൺതിട്ടയുടെ മുകളിൽ നിന്നും കോരിയെറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →