ഏലം ഉള്‍പ്പടെ വിലത്തകര്‍ച്ച നേരിടുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവില ഉല്‍പ്പാദന ചെലവിന്‌ ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്ന് കിസാന്‍സഭ ജില്ലാ എക്‌സിക്യൂട്ടീവ്‌

കട്ടപ്പന : ജില്ലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച , വന്യമൃഗങ്ങളുടെ കൃഷിയിടങ്ങളിലെ കടന്നാക്രമണം എന്നിവ മൂലം നട്ടം തിരിയുന്ന കാര്‍ഷിക മേഖലക്ക്‌ താങ്ങാവാന്‍ സത്വര നടപടികളുണ്ടാകണമെന്ന്‌ കിസാന്‍ സഭ ജില്ലാ എക്‌സിക്യൂട്ടീവ്‌ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കട്ടപ്പനയില്‍ നടന്ന കിസാന്‍സഭ ജില്ലാ എക്‌സിക്യൂട്ടീവ്‌ യോഗത്തിലാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.

കൃഷിക്കാരന്‍റെ വായ്‌പകള്‍ എഴുതി തളളുക, ഏലം ഉള്‍പ്പടെ വിലത്തകര്‍ച്ച നേരിടുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവില നിശ്ചയിക്കുക, കൃഷിക്കാരന്‍റെ വായ്‌പകള്‍ എഴുതി തളളുക, , ,രാസവളങ്ങളും കീടനാശിനികളും മിതമായ വിലയില്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. .

കിസാന്‍സഭ ജില്ലയില്‍ ചേര്‍ത്ത മെമ്പര്‍ഷിപ്പ്‌ എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ വച്ച്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് മാത്യു വര്‍ഗീസ്‌ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്‍റ് ജോയി അമ്പാട്ട്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടിസികുര്യന്‍, ജോയി വടക്കേടം, പിഎസ്‌.നെപ്പോളിയന്‍,എംആര്‍.രാഘവന്‍,പികെ സദാശിവന്‍,ഐശശിധരന്‍ സി.ജോണ്‍സണ്‍ ബിആര്‍ ബാലകൃഷ്‌ണന്‍, എസ്‌ മനോജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →