തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിവർക്ക് 1000രൂപ ഉത്സവബത്ത: മന്ത്രി

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 75 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഉത്തരവ് പ്രകാരം 13,759 കുടുംബങ്ങൾക്ക് സഹായമേകാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളി വിഭാഗത്തിന് ഉത്സവബത്ത നൽകി ആശ്വാസമേകാനായി ഒരുകോടി മുപ്പത്തിയേഴ് ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →