ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത

തൃശൂര്‍ : തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്‌തതില്‍ ദുരൂഹതയെന്ന്‌ പരാതി. ചെറുതുരുത്തി സ്വദേശിനി കൃഷ്‌ണപ്രഭ(24) ആണ്‌ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്‌തത്‌. യുവതിയുടെ മരണം സ്‌ത്രീധനപീഡനം കാരണമെന്ന്‌ ആരോപിച്ച യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു.

സ്‌ത്രീധനം കൊണ്ടുവരാത്തതില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 2019ലാണ്‌ ചെറുതുരുത്തി സ്വദേശിനി കൃഷ്‌ണപ്രഭ ശിവരാജനെ വിവാഹം കഴിക്കുന്നത്‌ . ഒരുമിച്ചു പഠിച്ച ഇവരുടേത്‌ പ്രേമ വിവാഹമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →