കാബൂള്‍: കാബൂളിലെ എംബസിയില്‍ കുടുങ്ങി ഇരുനൂറോളം ഇന്ത്യക്കാറുണ്ടെന്ന് റിപ്പോര്‍ട്ട്. ഇനി ഇവരുടെ മടക്കം സംഘര്‍ഷം ഒഴിയുന്നതിന് അനുസരിച്ചാവുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.വിദേശകാര്യ മന്ത്രാലയ ജീവനക്കാരും അവരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട അര്‍ധസൈനികരും ഉള്‍പ്പെടെയുള്ളവരാണ് എംബസിയില്‍ കഴിയുന്നത്. ഇവരെ തിരികെയെത്തിക്കാനായി ഇന്ത്യന്‍ വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍, ഭരണനിയന്ത്രണമേറ്റ താലിബാന്‍ കാബൂളിലടക്കം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതാണു മടക്കം വൈകിക്കുന്നത്. കൊമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നിഷേധിച്ചതും തിരിച്ചടിയായി. എംബസിയില്‍നിന്ന് സംഘര്‍ഷഭരിതമായ നഗരത്തിലൂടെ ഇന്ത്യക്കാരെ സുരക്ഷിതമായി വിമാനത്താളത്തിലെത്തിക്കുകയെന്നതാണു മറ്റൊരു വെല്ലുവിളി.
കാബൂളിലെ എംബസിയില്‍ കുടുങ്ങി ഇരുനൂറോളം ഇന്ത്യക്കാര്‍
