മലേഷ്യന്‍ പ്രധാനമന്ത്രി രാജി വച്ചു

ക്വാലലംപുര്‍: പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ രാജിവച്ചു. 17 മാസത്തെ ഭരണത്തിനൊടുവിലാണ് സര്‍ക്കാരിന്റെ തിരിച്ചിറക്കം.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസിന്‍ തുടരും. കൊവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമോ എന്ന് ഉറപ്പില്ല. അന്തിമതീരുമാനം രാജാവ് അല്‍ സുല്‍ത്താന്‍ അബ്ദുല്ലയുടേതാണ്.അതേസമയം പാര്‍ലമെന്റില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. അതിനാല്‍ അടുത്ത സര്‍ക്കാര്‍ ആരു രൂപീകരിക്കും എന്നതിലും വ്യക്തതയില്ല. ഭരണകക്ഷിയിലെ മുഖ്യ പാര്‍ട്ടിയായ യുഎംഎന്‍ഒയിലെ ഏതാനും പേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണു പ്രതിസന്ധിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →