ആലപ്പാട് : കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വ്ദ്യാര്‍ത്ഥികളെ കാണാതായി. വെളളാനത്തുരുത്ത് ബീച്ചിന് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. മരുതൂര്‍കുളങ്ങര തെക്ക് നിസാ മന്‍സിലില്‍ ഇര്ഫാന്(16), അയണിവേലികുളങ്ങര ഇടപ്പുരയില്‍ അര്ജുന് നിവാസില്‍ കൃഷ്ണ ആര് സത്യന് (കണ്ണന്-16) എന്നിവരെയാണ് കാണാതായത്. 2021 ഓഗസ്റ്റ് 16 ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കളായ 8 പേര് ഒരുമിച്ച് സഹപാഠിയുടെ വാസ്തുബലി ചടങ്ങില്‍ പങ്കെടുത്തസേഷം വെളളാനത്തുരുത്ത് ബീച്ചിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ കൂട്ടത്തില്‍പെട്ട ഒരു വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടു വിദ്യാര്‍ത്ഥികള്‍ ശക്തമായ തിരയില്‍ പെട്ട് കാണാതാവുകയുമായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കരുനാഗപ്പളളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ ഇതുവരെ കണ്ടെത്താനായില്ല.

