സൈനിക യൂണിഫോമില്‍ ഫോട്ടോഷൂട്ട്‌ : കൗണ്‍സിലറുടെ നടപടി വിവാദത്തില്‍

തിരുവനന്തപുരം : ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട്‌ നടത്തിയ ബിജെപി കൗണ്‍സിലറുടെ നടപടി വിവാദത്തില്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാനാഥാണ്‌ യൂണിഫോം അണിഞ്ഞുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്‌. സംഭവം വിവാദമാവുകയും നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന കമന്‍റുകള്‍ വരുകയും ചെയ്തതോടെ ആശ ഫേസ്‌ബുക്ക്‌ പോസ്‌റ്റുകള്‍ ഡിലീറ്റ്‌ ചെയ്‌തു.

സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്റെ യൂണിഫോമാണ്‌ ധരിച്ചിരിക്കുന്നതെന്ന്‌ ആശ ഫേസ്‌ബുക്ക്‌ പോസറ്റില്‍ പറയുന്നുണ്ട്‌. രാജ്യത്തിന്റെ സേനാ വിഭാഗത്തിന്റെ ഔദ്യോഗിക യൂണിഫോമുകള്‍ സൈനീകരല്ലാത്തവര്‍ ധരിക്കുന്നത്‌ വിലക്കിക്കൊണ്ട്‌ കരസേന ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം പാപ്പനംകോട്‌ കൗണ്‍സിലറായ ആശ തിരുവനന്തപുരം യുവമോര്‍ച്ച ജില്ലാ സെക്രട്ടറികൂടെയാണ്‌. ഇവര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുുപ്പില്‍ ചിറയിന്‍കീഴ്‌ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →