അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നു

ഉസ്ബെക്കിസ്ഥാൻ: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്ഥാനില്‍ തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്‌ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നാണ് സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അഫ്ഗാന്റെ സൈനിക വിമാനം രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അനുവാദമില്ലാതെ കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബക്കിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ബഖ്റൂം സുല്‍ഫിക്കറോവ് പറഞ്ഞു.

അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ഉസ്ബക്കിസ്ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്സോണ്ടാരിയോ പ്രവിശ്യയില്‍ 15/08/2021 ഞായറാഴ്ച വൈകീട്ടാണ് ജെറ്റ് വിമാനം തകര്‍ന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →