ജനങ്ങളുടെ മനസ്സിൽ തന്നെ അടയാളപ്പെടുത്തിയത് സീരിയലുകളാണ്: നടി ബീന ആന്റണി

സിനിമകളിൽ കൂടുതലായും സഹോദരി കഥാപാത്രങ്ങൾ കിട്ടുന്നതുകൊണ്ടും ഇത്തരം കഥാപാത്രങ്ങളുമായി മുന്നോട്ടു പോവാൻ ആവില്ലെന്ന് തോന്നിയിരുന്നത് കൊണ്ടും ഞാൻ സിനിമയിൽ നിന്നും മാറി മാറിനിൽക്കുകയായിരുന്നു എന്ന് നടി ബീന ആൻറണി . മാത്രമല്ല ജനങ്ങളുടെ മനസ്സിൽ തന്നെ അടയാളപ്പെടുത്തിയത് സീരിയലുകൾ ആണെന്നാണ് ബീന പറയുന്നത്.

സിനിമയേക്കാൾ കൂടുതൽ പ്രാധാന്യമുള്ള റോളുകൾ സീരിയലിൽ കിട്ടിയതോടെ മിനിസ്ക്രീൻ ആണ് തൻറെ കരിയർ എന്ന് ഉറപ്പിച്ചു. അത് കൊണ്ട് ഒരുപാട് നല്ല സീരിയലുകളും ടെലിവിഷൻ ഷോകളും ചെയ്യാൻ സാധിച്ചു. ഈ മേഖലയിൽ നിന്നുള്ള ഒരാളെ തന്നെ വിവാഹം കഴിച്ചതിനാൽ കരിയറിൽ ബ്രേക്ക് വന്നില്ല എന്നും ബീന പറഞ്ഞു.

ഈയടുത്ത് കോവിഡ് പിടി പെട്ടതോടെ ഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്നും ഇത് രണ്ടാം ജന്മമാണ് എന്നും ബീന ആൻറണി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →