അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനിൽ

കാബൂൾ: താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോർട്ടുകൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഓമനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

Read Also: രാജ്യം വിട്ടുപോകാനെത്തുന്നവരുടെ തിരക്ക് ; അഫ്ഗാന്‍ വിമാനത്താവളത്തില്‍ വെടിയുതിര്‍ത്ത് അമേരിക്കന്‍ സൈന്യം

കാബൂളില്‍നിന്ന് താജിക്കിസ്താനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ അഷ്‌റഫ് ഗനിക്ക് താജിക്കിസ്താനിൽ ഇറങ്ങാൻ അനുമതി ലഭിച്ചില്ലെന്നാണ് വിവരം.

ഇതിനിടെ രാജ്യം വിട്ടതിൽ‍ വിശദീകരണവുമായി അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി രംഗത്ത്‌വന്നിരുന്നു. അഫ്​ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ​ഗനി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →