മുംബൈ: ബാങ്ക് തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ ഹൗസ് ഒടുവില്‍ 52.25 കോടി രൂപയ്ക്കു വിറ്റു. കിങ്ഫിഷര്‍ഹൗസ് വില്‍പ്പനയിലൂടെ ലഭിച്ച പണം മല്യയ്ക്കു വായ്പ നല്‍കിയ ബാങ്കുകള്‍ക്കാണു ലഭിക്കുക.കെട്ടിടം വില്‍ക്കാനുള്ള ഡി.ആര്‍.സിയുടെ ഒമ്പതാമത്തെ ശ്രമമാണ് വിജയംകണ്ടത്.കിങ്ഫിഷര്‍ എയര്‍െലെന്‍സിന്റെ ആസ്ഥാനകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്‍.സി) ആണ് വില്‍പ്പന നടത്തിയത്. ഹെദരാബാദ് കേന്ദ്രീകരിച്ചുള്ള സാറ്റണ്‍ റിയല്‍ട്ടേഴ്സ് ആണ് കിങ്ഫിഷര്‍ഹൗസ് വാങ്ങിയത്. മുംെബെ രാജ്യാന്തര വീമാനത്താവളത്തിനു സമീപമാണ് 2401.7 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്. 150 കോടി രൂപയായിരുന്നു കെട്ടിടത്തിന്റെ അടിസ്ഥാനമൂല്യമായി നിശ്ചയിച്ചിരുന്നത്. അതാണ് ഇപ്പോള്‍ 52 കോടിക്കു വിറ്റത്.
ഒമ്പതാമത്തെ ശ്രമം വിജയം കണ്ടു: മല്യയുടെ കിങ്ഫിഷര്‍ ഹൗസ് 52 കോടിക്കു വിറ്റു
