തൃപ്പൂണിത്തുറയില്‍ അത്താഘോഷ ചടങ്ങുകള്‍ക്ക്‌ തുടക്കമായി

കൊച്ചി ഓണത്തിന്റെ വരവറിയിച്ച്‌ അത്താഘോഷ ചടങ്ങുകള്‍ക്ക തുടക്കമായി . തൃപ്പൂണിത്തുറ അത്തം നഗറില്‍ കെ ബാബു എംല്‍എ അത്തപതാക ഉയര്‍ത്തി. ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായാണ്‌ അത്താഘോഷ ചടങ്ങുകള്‍ നടന്നത്‌.

കോവിഡ്‌ സാഹചര്യത്തില്‍ ഇക്കുറിയും അത്തചമയ ഘോഷയാത്രകള്‍ ഉണ്ടാവില്ല. പ്രളയവും കോവിഡും കാരണം 2018ന്‌ ശേഷം തൃപ്പൂണിത്തറുറയില്‍ കാര്യമായ അത്താഘോഷ ചടങ്ങുകള്‍ നടന്നിട്ടില്ല. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലും കോവിഡ്‌ മാനദണ്ഡപ്രകാരം ഓണാഘോഷ ചടങ്ങുകള്‍ നടക്കും. രാത്രി 8 മണിയോടുകൂടിയാണ്‌ തിരുവോണ ഉത്സവാഘോഷം നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →