ആലപ്പുഴ: പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള മുന്നേറ്റത്തിലാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന. ഹരിത കര്‍മസേനയുടെ രണ്ടാം ഘട്ട പ്രവർത്തങ്ങൾ പഞ്ചായത്തിൽ ആരംഭിച്ചു. 34 പേരടങ്ങുന്ന ഒരു സംഘം ആണ് പുതുതായി പ്രവർത്തന സജ്ജമായത്. ഇവർക്ക് വേണ്ട യൂണിഫോം, പ്രതിരോധ ഉപകരങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ നിർവഹിച്ചു.
നിയമവിധേയമായ യൂസര്‍ ഫീ ഈടാക്കിയാണ് ഹരിത കര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്‌കരിക്കുകയാണ് ഇവരുടെ ചുമതല.
വീടുകളില്‍ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ച് അവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവരുന്നു. ഇതാണ് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനരീതി. ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഓരോ വര്‍ഷവും ഇവര്‍ നീക്കുന്നത്.
കൂടാതെ വീട്ടുകാര്‍ക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങള്‍ വിശദീകരിച്ച് നല്‍കുന്നുമുണ്ട്.

