തിരുവനന്തപുരം: മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് എൻ ആർ ഐ ക്വാട്ട അഡ്മിഷൻ

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് കോഴ്‌സുകളിൽ എൻ ആർ ഐ ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കീം എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായും, നേരിട്ടും സമർപ്പിക്കാം. ആഗസ്റ്റ് 18 നകം അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in/admission, ഫോൺ: 9447570122, 9447192559, 9497444392.

Share
അഭിപ്രായം എഴുതാം