തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നാണ് ഭീഷണി.
10/08/21 ചൊവ്വാഴ്ച ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം വന്നത്.
ലോക്ക്ഡൗണിന്റെ പേരില്‍ പൊലീസ് ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ചൊവ്വാഴ്ച പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു.
സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകുമെന്നും അദ്ദേഹം പറഞ്ഞു.