ന്യൂഡല്ഹി: 2019-20 ല് ബോണ്ടുകള് വഴി ബി.ജെ.പിക്ക് ലഭിച്ചത് 2,555 കോടി രൂപ. രാജ്യത്തെ രാഷ്ട്രീയ പാര്ട്ടികള്ക്കു ലഭിച്ച സംഭാവനയില് 76 ശതമാനവും ബി.ജെ.പിക്കാണെന്നും റിപ്പോര്ട്ട്.2019-20 ല് ആകെ 3,555 കോടി രൂപയാണ് ഇലക്ടറല് ബോണ്ട് വഴി രാഷ്ട്രീയ പാര്ട്ടികള് സമാഹരിച്ചത്. കോണ്ഗ്രസിന് 318 കോടി രൂപയാണു ലഭിച്ചത്. തൃണമൂല് കോണ്ഗ്രസ്(100.46 കോടി), എന്.സി.പി(29.25 കോടി), ശിവസേന(41 കോടി), ഡി.എം.കെ(45 കോടി), ആര്.ജെ.ഡി(2.5 കോടി), എ.എ.പി(18) എന്നിങ്ങനെയാണു മറ്റുപാര്ട്ടികളുടെ വരുമാനം. 2018-19 ല് 1,450 കോടി രൂപയായിരുന്നു ബോണ്ടുകള് വഴി ബി.ജെ.പിക്ക് ലഭിച്ചത്.
2019-20ല് ഇലക്ട്രല് ബോണ്ട് വഴി 2,555 കോടി നേടി ബി.ജെ.പി
