ലണ്ടന്‍: തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്കു കൈമാറാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ ലണ്ടന്‍ ഹൈക്കോടതി നീരവ് മോദിക്ക് അനുമതി നല്‍കി.മാനസികാരോഗ്യം, മനുഷ്യാവകാശം എന്നീ പരിഗണനകളുടെ അടിസ്ഥാനത്തിലാണിത്. മോദി കടുത്ത വിഷാദവും ആത്മഹത്യാപ്രവണതയും നേരിടുന്നുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വാദം കേള്‍ക്കാവുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.