കൊച്ചി : ടൊവിനോയുടെ മിന്നൽ മുരളി എന്ന ബിഗ് ബജറ്റ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്റർ തുറക്കുമെന്ന സൂചനകൾക്കിടയിലാണ് ഇത്തരമൊരു വാർത്ത വന്നത്. അതേ സമയം പ്രമുഖ സിനിമ നിരൂപകൻ ശ്രീധർ പിള്ള അടക്കം ഇക്കാര്യം സ്ഥിരികരിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്.
അങ്ങിനെയെങ്കിൽ ഒടിടി റിലീസിനൊരുങ്ങുന്ന മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമായിരിക്കും മിന്നൽ മുരളി. അത് മലയാള സിനിമക്ക് തന്നെ വൻ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.
ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവും മിന്നൽ മുരളിക്ക് ഉണ്ട് – ഈ ചിത്രത്തിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നിരവധി വിവാദങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസ് നീട്ടി കൊണ്ടുപോവുന്നത് നിർമ്മാതാക്കളിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നത് കൊണ്ട് കൂടിയാണ് ഒടിടി റിലീസിനൊരുങ്ങുന്നത്.

