പത്തനംതിട്ട: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469 2678983) എഞ്ചിനീയറിംഗ് കോളേജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.ടി.ഇ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്ന കോഴ്സിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഈ മാസം 13 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും കോളേജില്‍ 24 ന് വൈകുന്നേരം അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ കോളേജിന്റെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി കല്ലൂപ്പാറ എഞ്ചിനീയറിംഗ് എന്‍.ആര്‍.ഐസീറ്റുകളിലേക്ക് പ്രവേശനത്തിന് കാലാവധി ദീര്‍ഘിപ്പിച്ചു
