കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ചക്ക വീണു. ചക്ക തലയിൽ പതിച്ച് ബോധരഹിതനായി റോഡിൽ വീണ ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു. കപിക്കാട് ചെളളൂകുന്നത്ത് വീട്ടിൽ സുദർശനന് (55) ആണ് പരുക്കേറ്റത്. മധുരവേലി – കുറുപ്പന്തറ റോഡിൽ പ്ലാമൂട് ജംക്‌ഷനു സമീപം 08/08/21 ഞായറാഴ്ച ഉച്ചയ്ക്ക് 1.15 നാണ് അപകടം.
കുറുപ്പന്തറയിൽ ഓട്ടം പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനു മുകളിലേക്കാണ് ചക്ക വീണത്. ഇതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്നു ബോധരഹിതനായി സുദർശനൻ റോഡിൽ വീണു. നാട്ടുകാർ സുദർശനനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് സാരമുള്ളതല്ല.