കൊല്ലം അഴീക്കലിൽ ബോട്ട് തിരയിൽ പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: കൊല്ലം അഴീക്കലിൽ ബോട്ട് തിരയിൽ പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിൻതറ വീട്ടിൽ സുഭാഷ് (58) ആണ് മരിച്ചത്. സുഭാഷിന്റെ കൂടെയുണ്ടായിരുന്ന ഏഴുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

09/08/21 തിങ്കളാഴ്ച പുലർച്ചെ അഴീക്കൽ പൊഴിമുഖത്ത് കൂടി കടലിലേക്ക് പോയ ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് തിരയിൽപെട്ട് മറിഞ്ഞത്. സുഭാഷിന്‍റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →