കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ഓൺലൈൻ ക്ലാസിലെ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ ക്ലാസിലെ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി 09/08/21 തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു.

കുട്ടികൾക്കുള്ള വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അവർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

36ശതമാനം പേരിൽ കഴുത്ത് വേദന, 28 ശതമാനം പേർക്ക് കണ്ണ് വേദന, 36 ശതമാനം പേർക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എസ്.സി.ഇ.ആര്‍.ടി പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കുട്ടികള്‍ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്കായി കൂടുതൽ കൗൺസിലർമാരെ സ്കൂളുകളിൽ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →