മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ 15 മുതല്‍

മുംബൈ: മുംബൈ സബര്‍ബന്‍ ട്രെയിന്‍ ശൃംഖല ഓഗസ്റ്റ് 15 മുതല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് യാത്ര ചെയ്യാനാണ് അനുമതിയുള്ളത്.വാക്സിന്‍ ഡോസ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്പ് പുറത്തിറക്കും. ഈ ആപ്പ് ഉപയോഗിച്ചോ പാസ് ഉപയോഗിച്ചോ ആളുകള്‍ക്ക് യാത്ര ചെയ്യാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി.നാളെ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിന് ശേഷം മാളുകളും റെസ്റ്റോറന്റുകളും തുറക്കുന്നത് ഉള്‍പ്പടെയുള്ള ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →