മിന്നലേറ്റ് ബീഹാറില്‍ ഏഴ് മരണം

ബന്‍ക: ബീഹാറിലെ ബെന്‍ക ജില്ലിയില്‍ ഏഴ് പേര്‍ മിന്നലേറ്റ് മരിച്ചു. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പങ്കുവച്ചത്. ഏഴ് പേരുടെ മിന്നലേറ്റുള്ള മരണം ദുഃഖകരമാണെന്നും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് മിന്നറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്നതായി കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ബീഹാറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 168 ശതമാനം കൂടുതല്‍ മിന്നലാണ് ഉണ്ടാകുന്നത്. ഹരിയാന 164 ശതമാനം, പോണ്ടിച്ചേരി 117 ശതമാനം, ഹിമാചല്‍ 105 ശതമാനം, ബംഗാള്‍ 100ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന മിന്നലിന്റെ കണക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →