വോട്ടര്‍മാരെ ചേര്‍ക്കലിന് ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷനായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യോട് കേന്ദ്ര സര്‍ക്കാര്‍. 2020 ലെ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ആധാര്‍ കാര്‍ഡ് ഡേറ്റ ഉപയോഗിക്കാമെന്ന വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ. വോട്ടര്‍ ഐഡിയിലെ വിലാസം മാറ്റുന്നതടക്കമുള്ള ചില സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് ആധാര്‍ ഉപയോഗിക്കുന്നത് സഹായമാകുമെന്നും നിയമമന്ത്രാലയം വ്യക്തമാക്കി. 2015-ഫെബ്രുവരിയിലാണു വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചത്. ആ വര്‍ഷം ഓഗസ്റ്റില്‍ റേഷന്‍ വിതരണത്തിനും പാചകവാതക വിതരണത്തിനും ആധാര്‍ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തുടര്‍നടപടി വെകുകയായിരുന്നു.എന്നാല്‍, 2018 സെപ്റ്റംബറില്‍ ആധാര്‍ ഉപയോഗിക്കാന്‍ കോടതി ഉപാധികളോടെ കേന്ദ്രത്തിന് അനുമതി നല്‍കിയിരുന്നു. വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ട വോട്ടുകള്‍ തടയുന്നതിനും കള്ളവോട്ടുകള്‍ ഇല്ലാതാക്കുന്നതിനും സഹായകരമാകുമെന്ന് 2019-ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ദേശം യു.ഐ.ഡി.എ.ഐ. അംഗീകരിച്ചാല്‍ പുതിയ വോട്ടര്‍മാര്‍ക്ക് ആധാര്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →