തിരുവനന്തപുരം: കൈത്തറി തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് 2021-22 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. 2021-22 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കുമാണ് ആനുകൂല്യം നൽകുന്നത്. സൗജന്യ അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുള്ള ഹെഡ് ഓഫീസിൽ നിന്നും, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ല ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31 നകം അതത് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ:- കണ്ണൂർ ഹെഡ് ഓഫീസ്: 0497-2702995, 9387743190; കോഴിക്കോട്: 0496-298479, 9747567564; എറണാകുളം: 0484-2374935, 9446451942; തിരുവനന്തപുരം: 0471-2331958, 9995091541.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →