ആയുധ ഫാക്ടറികളിലെ പണിമുടക്ക് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ 41 ആയുധ ഫാക്ടറികളില്‍ സമരങ്ങളും പണിമുടക്കും നിരോധിച്ചും ഇവയുടെ പ്രവര്‍ത്തനം അവശ്യസേവനമാക്കിയുമുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. അതേസമയം, തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവസരം ഇല്ലാതാക്കാനുള്ളതാണ് ആയുധ ഫാക്ടറിയുമായി ബന്ധപ്പെട്ട കാട്ടാള ബില്ലെന്ന് പ്രമേയം അവതരിപ്പിച്ച് സി.പി.എം. അംഗം എളമരം കരീം പറഞ്ഞു. അനുബന്ധ അജന്‍ഡയായി അവതരിപ്പിച്ച ബില്‍ സഭയിലെ ബഹളത്തിന്റെ മറവില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ബില്ലും ഇതോടൊപ്പം പാസാക്കി. കഴിഞ്ഞദിവസം ലോക്സഭയില്‍ പാസായ ഇരു ബില്ലുകളും ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →