ശ്രീനഗര്‍: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മാതാവ് ഗുല്‍ഷന്‍ നാസിറിനോട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും ആവശ്യപ്പെട്ടു. ഇതേ കേസില്‍ നേരത്തെ രണ്ടുതവണ അവര്‍ക്ക് ഇഡി നോട്ടിസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ആഗസ്ത് 18ന് ശ്രീനഗറിലെ ഇഡിയുടെ ഓഫിസിലെത്താനാണ് നിര്‍ദേശം. മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ ഭാര്യമാണ് ഗുല്‍ഷാന്‍.