തിരുവനന്തപുരം: ക്യാഷ് അവാർഡ് വിതരണം 10ന്

തിരുവനന്തപുരം: 2017-18, 2018-19 വർഷങ്ങളിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച കായിക താരങ്ങൾക്കുള്ള ക്യാഷ് അവാർഡ്, ദേശീയ വോളീബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാക്കളായ കേരള ടീമംഗങ്ങൾക്കുള്ള ക്യാഷ് അവാർഡ് എന്നിവ 10ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിൽ മന്ത്രി വി.അബ്ദുറഹ്‌മാൻ വിതരണം ചെയ്യും. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 15 കായികതാരങ്ങൾക്കാണ് അവാർഡ് വിതരണം ചെയ്യുന്നത്. മറ്റ് കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് അതത് ജില്ലകളിൽ വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →