തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂർ (04865-253010, 8547005072), നെടുംകണ്ടം (04868-234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069), അയിരൂർ (04735-296833, 8547055105, 8921379224), എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷ www.ihrdadmissions.org വഴി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →