ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് അനുമതി

ആലപ്പുഴ: ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി പുതിയ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റം വന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ഹൗസ് ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും സർവ്വീസ് നടത്താൻ അനുമതി. ജില്ലാ കളക്ടറാണ് കർശന നിബന്ധനകളോട് ബോട്ട്/വള്ളം സർവ്വീസിന് അനുമതി നൽകിയത്.

കൊവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോ​ഗിക്കാവൂ എന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →