ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തി ഫൈനലിൽ പൊരുതിത്തോറ്റു; രവികുമാറിന് വെള്ളി

ടോക്യോ: പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് അവസാനം വരെ പൊരുതി രവി കുമാർ കീഴടങ്ങിയത്.

രണ്ട് തവണ ലോക  ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം ഒപ്പമെത്തി. പിന്നാലെ  7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിച്ചു. അവസാന നിമിഷങ്ങളിൽ രവി കുമാർ ജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും റഷ്യൻ താരത്തിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →