തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിവരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ 2021-22 വർഷത്തേക്കുളള പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈനായി വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായി. വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണ അവബോധം വളർത്തുന്നതിനായി ഇ.എം.സി. വിവിധ പരിപാടികളോടുകൂടി നടത്തിവരുന്നതാണ് സമാർട്ട് എനർജി പ്രോഗ്രാം. നിലവിൽ ഏഴായിരത്തിൽ പരം സ്‌കൂളുകൾ ഇതിനായി തയ്യാറാക്കിയ ഇ-പ്‌ളാറ്റ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്മാർട് എനർജി പ്രോഗ്രാമിന്റെ ജില്ലാ കോർഡിനേറ്റർമാർ, വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർമാർ, സ്‌കൂൾ കോർഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇ.എം.സി ഡയറക്ടർ ഡോ. ആർ ഹരികുമാർ സ്വാഗതം പറഞ്ഞു. ഊർജ്ജ സംരക്ഷണത്തിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനുമായി ദേശീയ തലത്തിൽ നടക്കുന്ന ‘ഗോ ഇലക്ട്രിക്’ എന്ന ആശയം മുൻനിർത്തിയാണ് വരും വർഷത്തെ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്.