ബില്‍ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിഞ്ഞു

വാഷിങ്ടണ്‍: ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളായ ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ യും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി 03/08/2021 ചൊവ്വാഴ്ച അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം  അവസാനിപ്പിച്ചത്.

ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ മോചന ഉടമ്പടി പ്രകാരം സ്വത്തുക്കള്‍ വീതം വെക്കാനും കോടതി നിര്‍ദേശിച്ചു. ബ്ലും ബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഇത് തുല്യമായി വീതം വെക്കാനാണ് സാധ്യത. ഇരുവരും ആരംഭിച്ച ചാരിറ്റി സംഘടനയായ ബില്‍-മെലിന്‍ഡ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →