ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി.
മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് 03/08/2021 ചൊവ്വാഴ്ച നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുർ, ഗുണ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രണ്ട് പാലങ്ങൾ കനത്തമഴയിൽ ഒലിച്ചുപോയി.
രാജസ്ഥാനിൽ കനത്ത മഴയിൽ ബാരൻ ജില്ല വെള്ളത്തിലായി. താഴ്ന്ന പ്രദേശത്തു നിന്ന് 700 ഓളംപേരെ മാറ്റിപാർപ്പിച്ചു. ഷഹബാദിലും കിഷൻഗഞ്ചിലും മഴ ശക്തമായി തുടരുകയാണ്. നിരവധി വീടുകൾ തകർന്നു. ബാൻ ഗംഗ നദി കരകവിഞ്ഞു.
പശ്ചിമബംഗാളിൽ കനത്തമഴയിൽ ഇതുവരെ 15 പേർ മരിച്ചു. ഒരു ലക്ഷത്തോളം പേർക്ക് വിട് നഷ്ടമായി. വെള്ളപൊക്ക ഭീഷണി നേരിടുന്ന സംസ്ഥാനത്തെ രക്ഷാ പ്രവർത്തനം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്.