തിരുവനന്തപുരം: സോഷ്യൽ ഓഡിറ്റ് ഡയറക്ടർ നിയമനം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 62 വയസ്. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in  ലഭ്യമാണ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാന മിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471-2313385, 0471-2314385. 30.01.2021, 20.02.2021 തിയതികളിലെ നോട്ടിഫിക്കേഷനുകൾ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →