കേരളാ പേപ്പര്‍ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ : എച്ച്‌എന്‍എല്‍ ന്റെ പുതിയ പേര്‌

കോട്ടയം : വെളളൂര്‍ ന്യൂസ്‌ പ്രിന്റ് ലിമിറ്റഡ്‌ ഇനിമുതല്‍ കേരള പേപ്പര്‍ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ എന്ന പേരില്‍. എച്ച്എന്‍എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഈ പേരുമാറ്റം. മൂന്നംഗ ബോര്‍ഡിന്‌ കീഴിലാണ്‌ പുതിയ കമ്പനിയുടെ പ്രവര്‍ത്തനം. വ്യവസായ വകുപ്പ്‌ സെക്രട്ടറി എപിഎം മുഹമ്മദ്‌ ഹനീഷ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ബോര്‍ഡില്‍ കിന്‍ഫ്ര മാനേജിംഗ്‌ ഡയറക്ടര്‍ സന്തോഷ്‌ കോശി ജേക്കബ്ബ്‌, വ്യവസായ വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി എം മാലവതി എന്നിവരാണ്‌ അംഗങ്ങള്‍.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ കമ്പനി ഏറ്റെടുക്കുന്നതിന്‌ കിന്‍ഫ്ര വാഗ്‌ദാനം ചെയ്‌ത തുക കെട്ടിവച്ചതോടെ ഫലത്തില്‍ എച്ച്‌ എന്‍ എല്‍ കമ്പനി ഇല്ലാതായി. സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന നടപടികളാണ്‌ നടന്നുവരുന്നത്‌. കമ്പനി പുനരുദ്ധാരണവും നടത്തിപ്പുമായി ബന്ധപ്പെട്ട റോഡ്‌മാപ്പ്‌ രൂപീകരിക്കാനുളള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന്‌ വ്യവസായ വകുപ്പ്‌ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്‌ അറിയിച്ചു. .

കമ്പനി നിലവില്‍ വന്നതോടെ ജീവനക്കാരുടെ പുനര്‍ നിയമനം അടക്കമുളള കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്‌. എച്ച്‌എന്‍എല്‍ ജീവനക്കാരെ പുതിയ കമ്പനിയിലേക്ക് നിയമനം നടത്തണം. ശമ്പള കുടിശികയടക്കം കൊടുത്തു തീര്‍ക്കാനുണ്ട്‌. സിഐടിയു ,ഐ എന്‍ ടി യുസി നേതാക്കള്‍ വ്യവസായ മന്ത്രി പി രാജീവുമായി കൂടികാഴ്‌ച നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →