കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്റെ റോക്കറ്റ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്റെ റോക്കറ്റ് ആക്രമണം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റണ്‍വേ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടി തുടങ്ങിയെന്നും എയര്‍പോര്‍ട്ട് തലവന്‍ മസൂദ് പഷ്തുണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മൂന്ന് റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമിട്ട് തൊടുത്തു. ഇതില്‍ രണ്ടെണ്ണം റണ്‍വെയിലാണ് വീണത്. അതിനാല്‍ ഇവിടെനിന്നുമുളള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കുകയാണെന്ന് പഷ്തുണ്‍ പറഞ്ഞു. രാജ്യത്തുനിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തിനു പിന്നാലെ താലിബാന്‍ ആക്രമണം ശക്തമാക്കിയതായാണു റിപോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →