ജൂലൈ മാസത്തിൽ രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു. 2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപ ആണ്. കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തിൽ ജൂൺ മാസത്തിൽ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു.

2021 ജൂലൈ മാസത്തിൽ രാജ്യം ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ്. ജി.എസ്.ടി വരവിൽ ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ 27,900 കോടിയും സെസ് ഇനത്തിൽ 7,790 കോടിരൂപയും സമാഹരിച്ചു.

2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 33% കൂടുതലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →