റോഡ് വികസനം: നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

കൊല്ലം : ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മുഴുവന്‍ റോഡുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. വയല തോട്ടംമുക്ക്-പാറക്കടവ് റോഡിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തോട്ടംമുക്ക്-പാറക്കടവ് നിവാസികളുടെ ഏറെ നാളത്തെ യാത്രാ ക്ലേശത്തിന് പരിഹാരമായി. മണ്ഡലത്തില്‍ അനവധി ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എല്ലാ റോഡുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മണ്ഡലത്തില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്‍ എം.എല്‍.എ മുല്ലക്കര രത്നാകരന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ റോഡ് നിര്‍മ്മിച്ചത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അമൃത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ.ഡാനിയല്‍, ഗ്രാമപഞ്ചായത്തംഗം ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →